ന്യൂഡൽഹി: രാജ്യത്തെ വിവിധ സേനകളിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന രാഷ്ട്രപതിയുടെ പുരസ്കാരത്തിന് കേരളത്തിൽ നിന്നുള്ള 10 പോലീസുകാർ അർഹരായി. റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന സ്തുത്യർഹ സേവന പുരസ്കാരമാണ് കേരളത്തിലെ പത്ത് ഉദ്യോഗസ്ഥർക്ക് ലഭിക്കുക. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവൻ രക്ഷാപുരസ്കാരം ഏഴുപേർക്കും ലഭിക്കും. ഇപി ഫിറോസിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക് ലഭിക്കും. വിശിഷ്ടസേവന പുരസ്കാരം ഇത്തവണ കേരളത്തിലാർക്കും ലഭിച്ചില്ല.
സ്തുത്യർഹ സേവനത്തിന് അർഹരായവർ: 1. കെ മനോജ് കുമാർ (എസ്പി ആന്റ് അസിസ്റ്റന്റ് ഡയറക്ടർ, തൃശ്ശൂർ കെഇപിഎ.), 2. സിവി പാപ്പച്ചൻ (ഡെപ്യൂട്ടി കമാൻഡന്റ്, തൃശ്ശൂർ റിസർവ് ബറ്റാലിയൻ), 3. എസ് മധുസൂദനൻ ( ഡെപ്യൂട്ടി സൂപ്രണ്ട്, പത്തനം തിട്ട എസ്ബിസിഐഡി), 4. എസ് സുരേഷ് കുമാർ, (ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി ), 5. എൻ രാജൻ (ഡിവൈഎസ്പി, കോട്ടയം വിഎസിബി), 6. കെസി ഭുവനേന്ദ്ര (ഡിഎഎസ്, ആലപ്പുഴ വിഎസിബി), 7. കെ മനോജ് കുമാർ (എഎസ്ഐ, കണ്ണൂർ ട്രാഫിക്), 8. എൽ സലോമോൻ (അസിസ്റ്റന്റ് കമാൻഡന്റ്, തൃശ്ശൂർ ഐആർ ബറ്റാലിയൻ), 9. പി രാഗേഷ് (എഎസ്ഐ, ക്രൈംബ്രാഞ്ച് ), 10. കെ സന്തോഷ് കുമാർ (എഎസ്ഐ, തൃശ്ശൂർ സ്പെഷ്യൽ ബ്രാഞ്ച്).
ഉത്തം ജീവൻ രക്ഷാ പതക്കം ലഭിച്ചവർ: 1. ജീവൻ ആന്റണി 2. കെ സരിത, 3. എൻഎം കമൽദേവ്, 4. മാസ്റ്റർ വിപി ഷമ്മാസ്. ജീവൻ രക്ഷാ പതക് ലഭിച്ചവർ: 1. മാസ്റ്റർ പിപി അഞ്ചൽ, 2. അശുതോഷ് ശർമ്മ.
അഗ്നിരക്ഷാ സേനയിൽ മൂന്നു പേർ വിശിഷ്ട സേവന പുരസ്കാരത്തിനും രണ്ടുപേർ സ്തുത്യർഹ സേവന പുരസ്കാരത്തിനും അർഹരായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സി ബലറാം ബാബു, പിഎസ് ശ്രീ കിഷോർ എന്നിവരും സിഐഎസ്എഫിലെ എ നാരായണനുമാണ് വിശിഷ്ട സേവന പുരസ്കാരം ലഭിച്ചത്. സ്റ്റേഷൻ ഓഫീസർ പി അജിത്ത് കുമാർ, ലീഡിങ് ഫയർമാൻ എവി അയൂബ് ഖാൻ എന്നിവർ സ്തുത്യർഹ സേവനത്തിനും അർഹരായി.
സിബിഐ കൊച്ചി ഓഫീസിലെ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ജോയ് ടി വർഗീസ് വിശിഷ്ട സേവാ മെഡലിന് അർഹനായി.
Discussion about this post