കൊച്ചി: ശബരിമലയില്‍ മുന്‍പ് 10 നും 50 നും ഇടയില്‍ പ്രയമുളള സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. 1993ലെ യുവതി പ്രവേശനം നിരോധിച്ചു കൊണ്ടുളള ഹൈക്കോടതി വിധിയുടെ പകര്‍പ്പിലാണ് ഇതു സംബന്ധിച്ചുളള കാര്യം വ്യക്തമാക്കുന്നത്.
അന്ന് എസ് മഹേന്ദ്രന് എന്ന ചങ്ങനാശ്ശേരി സ്വദേശി നല്കിയ ഹര്‍ജിയില്‍ സാക്ഷിയായി വിസ്തരിച്ചയാളാണ് അന്നത്തെ അയ്യപ്പ സേവാസംഘം സെക്രട്ടറി കെ പി എസ് നായര്‍. 60 വര്‍ഷമായി മല ചവിട്ടുന്നയാളാണ് താനെന്നും നിരവധി തവണ 10 വയസിനും അമ്പതു വയസിനുമിടയിലുള്ള സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടുന്നതായി കണ്ടിട്ടുണ്ടെന്ന് കെ പിഎസ് നായര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അതോടൊപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തര്‍ സന്നിധാനത്ത് എത്തിയിരുന്നു. ഇവര്‍ക്കൊപ്പം യുവതികളുമുണ്ടായിരുന്നു. നവദമ്പതികളും ധാരാളമായി മല ചവിട്ടിയിരുന്നു. യുവതികളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് സേവാസംഘം പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
യുവതീ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പസേവാസംഘം പ്രമേയം പാസാക്കിയിരുന്നതായും കെ പി എസ് നായരുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post