പലതരത്തിലുള്ള തിരക്ക് പിടിച്ച ജീവിതത്തിൽ പലപ്പോഴും കൃത്യമായ ചികിത്സയോ സാന്ത്വനമോ ലഭിക്കാതെ പുതിയ തലമുറ അഭിമുഖീകരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഏകാന്തതയും മാനസിക സമ്മർദ്ദവും. എത്ര തീവ്രമായ അവസ്ഥയിലാണെങ്കിലും ഈ രോഗാവസ്ഥയ്ക്ക് പൂർണ്ണമായും ഹോമിയോ ചികിത്സയിലൂടെ പരിഹാരം കാണാമെന്ന് പറയുകയാണ് പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശ്രീലേഖ. മാരകമായ പല അസുഖങ്ങളെ പോലെ തന്നെ ഈ അസുഖത്തെയും നമ്മൾ ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്. ഡിപ്രഷൻ അഥവാ മാനസികവ്യഥ എന്ന അവസ്ഥ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ അത് മറ്റുപല ഗൗരവമായ അസുഖങ്ങളായി പരിണമിച്ചേക്കാം. പലതരത്തിലുണ്ടാകുന്ന നൈരാശ്യങ്ങളിൽ നിന്നോ പ്രതീക്ഷകൾ ആഗ്രഹിക്കും വിധത്തിൽ പൂർത്തീകരിക്കാനാകാത്തതോ ആണ് പലപ്പോഴും ആളുകളെ ഈ രോഗത്തിലേക്ക് തള്ളി വിടുന്നത്. ഏകാന്തതയിൽ നിന്നും ഡിപ്രഷനിൽ നിന്നും കാൻസർ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങളിലേക്ക് രോഗം വളരുന്നത് ഇക്കാലത്ത് ധാരാളമായി കാണാവുന്നതാണെന്നും ഡോക്ടർ പറയുന്നു.
മാനസിക സമ്മർദ്ദം പനിയോ ചുമയോ അലർജിയോ ഒക്കെ പോലെ പ്രത്യക്ഷത്തിൽ പ്രകടമാകാത്തത് കൊണ്ട് തന്നെ പലപ്പോഴും വൈകി മാത്രമാണ് രോഗം അല്ലെങ്കിൽ ഈ പ്രത്യേകമായ മാനസികാവസ്ഥ രോഗിയോ സുഹൃത്തുക്കളോ കുടുംബങ്ങളോ കണ്ടെത്താറുള്ളത്. അതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും കടുത്ത മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ചികിത്സ തേടിയെത്താറുണ്ട്. ചുരുക്കത്തിൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പഠിക്കുന്ന കുട്ടികൾ, ജോലി ചെയ്യുന്നവരടക്കമുള്ള ചെറുപ്പക്കാർ, ബിസിനസുകാർ, ഒറ്റപ്പെടുന്ന മാതാപിതാക്കൾ തുടങ്ങിയ നിരവധി പേരാണ് മാനസിക സമ്മർദ്ദം അതിജീവിക്കാനുള്ള ചികിത്സ തേടിയെത്തുന്നത്.
സമയമെടുത്തുള്ള കൃത്യമായ കൗൺസിലിങിലൂടെയാണ് തന്നെ സമീപിക്കുന്ന രോഗികളുടെ പ്രശ്‌നങ്ങൾ കണ്ടെത്താറുള്ളതെന്ന് ഡോക്ടർ ശ്രീലേഖ പറയുന്നു. ഐടി പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൗൺസിലിങും ട്രീറ്റ്‌മെന്റും വ്യാപിപ്പിക്കാനുള്ള ആലോചനയിൽ ആണ് ഡോക്ടർ ശ്രീലേഖ.
‘നമ്മളറിയേണ്ട ഡോക്ടർമാർ ‘ എന്ന ബിഗ് ന്യൂസിന്റെ പുതിയ പംക്തിയോട് പ്രതികരിക്കവെയാണ് പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റായ ഡോക്ടർ ശ്രീലേഖ മനസ് തുറന്നത്. തൃശ്ശൂർ എആർ മേനോൻ റോഡിൽ ഹാർവിൻ പ്ലാസ ബിൽഡിങിലാണ് ഡോക്ടറുടെ ‘കെയർ ഹോമിയോ സ്പെഷാലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
പുതിയ കാലത്തെ ലൈഫ് സ്‌റ്റൈൽ അസുഖങ്ങൾ ആയ കൊളസ്ട്രോൾ, ഡയബെറ്റിക്‌സ്, രക്തസമ്മർദ്ദം തുടങ്ങി പല തരത്തിലുള്ള അലർജി തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടി വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. രോഗം ബേധമായവർ പറഞ്ഞറിഞ്ഞാണ് ഭൂരിപക്ഷം പേരും എത്തുന്നത്. മറ്റ് സൈഡ് ഇഫക്ടുകൾ ഇല്ലാത്തതും ഓർഗാനിക് ആയതുമായ മരുന്നുകൾ എന്നതും രോഗികൾ ചികിത്സ തേടിയെത്തുന്നതിന്റെ കാരണമാകാം എന്നും ഡോക്ടർ ബിഗ് ന്യൂസിനോട് പറഞ്ഞു. നേരത്തെ സമയമെടുത്ത് മാത്രമേ ഹോമിയോ ചികിത്സാ വിധിയിൽ രോഗങ്ങൾ മാറുകയുള്ളൂ എന്ന കുപ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ജനങ്ങളുടെ അനുഭവത്തിൽ ഹോമിയോ ചികിത്സ കൊണ്ട് പെട്ടെന്ന് തന്നെ അസുഖങ്ങൾ മാറുന്നത് കൊണ്ട് ആളുകൾ ഹോമിയോ ചികിത്സ തിരഞ്ഞെടുക്കാൻ തയ്യാറാവുന്നുണ്ട്.
ഹൈപ്പർ ആക്ടീവായ കുട്ടികൾക്ക് യോജിച്ച ചികിത്സയും പഠനവൈകല്യങ്ങൾക്കുള്ള ചികിത്സയും ഹോമിയോയിലുണ്ടെന്ന് ഡോക്ടർ പറയുന്നു. കുട്ടികളിൽ പൊതുവെ കാണപ്പെടുന്ന ശ്വാസം മുട്ടലും പൊടി മൂലമുള്ള അലർജിയുടെ പ്രയാസങ്ങളും ഹോമിയോയിലൂടെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
നൂറുകണക്കിന് പേർക്ക് ‘വന്ധ്യതാ ചികിത്സയിലൂടെ ‘കുട്ടികളെ’ സമ്മാനിച്ച ദൈവത്തിന്റെ കരസ്പർശം ഉണ്ടായിരുന്ന ഹോമിയോ ഡോക്ടർ സതിയുടെ മകളാണ് ഡോക്ടർ ശ്രീലേഖ. ഇരുപത്തിയേഴ് വർഷമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടർ ശ്രീലേഖ ഹോമിയോ ബിരുദത്തിനു പുറമെ ബയോ കെമിക് തെറാപ്പിയിൽ ഓസ്ട്രേലിയയിൽ നിന്നും പ്രൊഫഷണൽ ഡിപ്ലോമയും, മാനസിക വ്യഥ, ഹൈപ്പർ ടെൻഷൻ, നൈരാശ്യം തുടങ്ങിയ രോഗങ്ങൾക്ക് ലോകത്തിൽ തന്നെ പേരുകേട്ട ചികിത്സയായ ‘ബാച് ഫ്ളവർ റെമഡി’ പ്രാക്ടീഷണർ ബിരുദം ലണ്ടനിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നും ബയോ കെമിക് തെറാപ്പിയിൽ പ്രൊഫഷണൽ ഡിപ്ലോമ’ നേടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഏക വ്യക്തിയും ലണ്ടനിൽ നിന്നും ബാച് ഫ്ളവർ റെമഡി പ്രാക്ടീഷണർ ബിരുദം കരസ്ഥമാക്കി കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഏക ഡോക്ടർ എന്ന പ്രത്യേകതയും ഡോക്ടർ ശ്രീലേഖയ്ക്ക് സ്വന്തം.
മുൻ കൂട്ടിയുള്ള അപ്പോയിന്മെന്റ് വഴിയാണ് ചികിത്സയ്ക്കുള്ള സമയം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9495932858 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്. വെബ്സൈറ്റ് വിലാസം: www.carehomoeo.com