തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരിച്ചുവിളിക്കാനുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ഭരണഘടന പ്രകാരം സര്‍ക്കാരിന്റെ തലവന്‍ താനാണ്. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമിപീച്ചത് തെറ്റാണ്. സര്‍ക്കാരിനെ തിരുത്താനും ഉപദേശിക്കാനും തനിക്ക് അധികാരമുണ്ട്. എല്ലാവര്ക്കും അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
പരസ്യമായി നിയമസഭാ നടപടിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്കു നോട്ടിസ് നലല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
Discussion about this post