തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ സംസ്ഥാനത്ത് ഏഴ് പേര് നിരീക്ഷണത്തില്‍. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസിന്റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവരെ നിരീക്ഷിക്കുന്നത്.
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണിതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
പനി അടക്കമുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. എല്ലാ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post