കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിന് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. കോഴിക്കോട് എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ രായൻകണ്ടിയിൽ നിഷാദിനെതിരെയാണ് കേസ്. കൊടുവള്ളി പോലീസാണ് നിഷാദിനെതിരെ കേസ് എടുത്തത്.
മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ ചിത്രം രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നാണ് കേസ്. സംഗീത് എളേറ്റിൽ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് നിഷാദ് മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രവും കുറിപ്പും ഷെയർ ചെയ്തത്. പിന്നീട് ഇത് സോഷ്യൽ മീഡിയയിലൂടെ പിന്നീട് വൈറലായി പ്രചരിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രിക്ക് തന്നെ സ്ക്രീൻ ഷോട്ടുകൾ സഹിതം പരാതി ലഭിച്ചിരുന്നു. ഇതിനുപിന്നാലെ പരാതി ഡിജിപി ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും കോടതിയുടെ അനുമതിയോടെ പോലീസ് കേസെടുക്കുകയുമായിരുന്നു. അതേസമയം, തനിക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ച ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് നിഷാദിന്റെ വാദം.
Discussion about this post