വയനാട്: മഠത്തില്‍ തനിക്ക് ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.
ആദ്യമൊക്കെ ബാക്കിയുണ്ടായിരുന്ന ഭക്ഷണമെങ്കിലും തരുമായിരുന്നു എന്നാല്‍ ഇപ്പോള്‍ കഴിക്കാന്‍ ഒന്നും തരുന്നില്ലെന്നും തന്നെ കാണാതെ ഭക്ഷണമുണ്ടാക്കി ഷെല്‍ഫില്‍ വച്ച് പൂട്ടുകയാണെന്നും ലൂസി കളപ്പുര ആരോപിച്ചു. നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പോലീസില്‍ നല്കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്നും സിസ്റ്റര്‍ ആരോപിച്ചു. എഫ്സിസി സഭയില്‍ നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.
Discussion about this post