തിരുവനന്തപുരം: വീട്ടില്‍ കൊണ്ടുപോയി എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിട്ടയര്‍ ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശന് നായരാണ് പിടിയിലായത്. 2014 ലാണ് സംഭവം നടക്കുന്നത്.
വീട്ടില്‍ ആളിലാത്ത സമയത്ത് അയല്‍വാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടികൊണ്ടു പോയി. അന്ന് രാത്രിയാണ് പ്രതി കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ഈ വിവരം മണ്ണന്തല പോലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Discussion about this post