തൃശ്ശൂര്‍: തൃശ്ശൂര്‍ അന്തിക്കാട് പട്ടാപകല്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുറ്റിച്ചൂര്‍ സ്വദേശികളായ പേരോത്ത് ധനേഷ്(34), പള്ളിയില്‍ സനല്‍ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേട്ടേറ്റ രണ്ട് പേരും നിരവധി കേസുകളിലെ പ്രതിയാണ്.
വെള്ളിഴ്ച രാവിലെ 8.30 ഓടെ തൃശ്ശൂര്‍ പുത്തന്പാടിയ കൈതമുക്കിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. ബൈക്കില്‍ പോവുകയായിരുന്ന ധനേഷിനെയും, സനലിനെയും കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. സംഭവത്തില്‍ പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരുകയാണ്.
സംഭവത്തിന് പിന്നില്‍ കാരമുക്ക് സ്വദേശിയായ യുവാവും സംഘവുമാണെന്നാണ് പോലീസിന് ലഭിച്ച സൂചന. നേരത്തെ ധനേഷിന്റെ നേതൃത്വത്തില്‍ ഇയാളുടെ വീടാക്രമിച്ചതായി പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായി സംശയിക്കപ്പെടുന്നത്. ആക്രമണത്തിന് ശേഷം സംഘം കാറില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേണം ആരംഭിച്ചു
Discussion about this post