ഇടുക്കി:ഏജന്റായി നിന്ന് നിരവധി പേർക്ക് വായ്പയെടുത്ത് നൽകിയ സ്ത്രീയും കുടുംബവും ആത്മഹത്യ ചെയ്തനിലയിൽ. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ തെള്ളിത്തോട് താമസിക്കുന്ന അർത്തിയിൽ മിനി(45) ഭർത്താവ് ജോസ് (52), മകൻ അബിൻ(12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി കമ്പിളികണ്ടത്തെ വീട്ടിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പ്രാഥമികവിവരം. വെള്ളിയാഴ്ച 12 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടബാധ്യതയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. മിനി ഏജന്റായി നിന്നുകൊണ്ട് നിരവധി പേർക്ക് വായ്പയെടുത്ത് നൽകിയിരുന്നു. ഇതിൽ പലതും തിരിച്ചടക്കാത്തതോടെ വൻ തുക ഇവർക്ക് ബാധ്യതയായിട്ടുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Discussion about this post