കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിക്കുന്ന രീതിയില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു.
എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ രായന്‍കണ്ടിയില്‍ നിഷാദിനെതിരെയാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. സംഗീത് എളേറ്റില്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നിഷാദ് മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രവും കുറിപ്പും ഷെയര്‍ ചെയ്തത്.
അമിത്ഷായുടെ ഫോട്ടോയില്‍ പിണറായി വിജയന്റെ മുഖം ചേര്‍ത്തുവെച്ച് കേരളം അമിത് ഷാ ഭരിക്കുന്നു, പിണറായി വിജയനിലൂടെ എന്ന കുറിപ്പോടെയാണ് ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്.
ഇത് വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പരാതി അന്വേഷണത്തിനായി ഡിജിപി റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും കോടതിയുടെ അനുമതിയോടെ കൊടുവള്ളി പോലീസ് കേസെടുക്കുകയുമായിരുന്നു.
Discussion about this post