കല്‍പ്പറ്റ: വയനാട് റേഷന്‍ കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്റഫിന്റെ പേരിലുള്ള എആര്‍ഡി 3-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് മോഷണം പോയത്. റേഷന്‍ കടയുടെ പൂട്ട് പൊട്ടിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. അടുത്തയാഴ്ച്ച വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളാണ് മോഷ്ടാക്കള്‍ കടത്തിയത്. കടയില്‍ അഞ്ച് ചാക്ക് അരി മാത്രമാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ ഒറ്റ രാത്രികൊണ്ട് ഇത്രയും സാധനങ്ങള്‍ മോഷണം പോയതാണെന്ന് പോലീസിന് വിശ്വസിക്കാന്‍ കഴിയുന്നില്ല. പ്രദേശത്ത് നിരവധി താസമക്കാര്‍ ഉണ്ട്. അടുത്തായി വീടുകളും ഉണ്ട്. മണിക്കൂറുകള്‍ എടുത്ത് നടത്തിയത് മോഷണം തന്നെയാണെന്ന് ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് കടയുടമ കടപൂട്ടി വീട്ടിലേക്ക് മടങ്ങിയത്. രാത്രി 11 മണിയോടെ എട്ടെനാല് എന്ന പ്രദേശത്ത് നിന്നും ഫുട്ബോള്‍ കളികണ്ട് നിരവധിപേര്‍ ഇതുവഴി കടന്നുപോയിരുന്നു. അതിനാല്‍ പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം.
പകുതിയോളം ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 1200 കാര്‍ഡുകളാണ് ഈ റേഷന്‍ കടയ്ക്ക് കീഴിലുള്ളത്. വെള്ളമുണ്ട സ്റ്റേഷന് ഓഫീസര്‍ കെ. സന്തോഷ്, എസ് ഐ എം.ഇ വര്‍ഗ്ഗീസ് തുടങ്ങിയവരും പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിധഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post