നേപ്പാള്‍ ദുരന്തം; മൂന്ന് കുരുന്നുകളെയും ഒരുമിച്ചു വീട്ടുവളപ്പില്‍ സംസ്‌കരിക്കും

തിരുവനന്തപുരം; നേപ്പാളില്‍ മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും. നാളെ രാവിലെ ഒമ്പതിനാണ് സംസ്‌കാരം. മരിച്ച പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കും. മൂന്ന് കുരുന്നുകളെ വീട്ടുവളപ്പില്‍ ഒന്നിച്ചു സംസ്‌കരിക്കും.

ഇന്ന് രാത്രി പത്തരയോടെ തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടും പോകും. രാവിലെ 9 മണിക്ക് മൃതദേഹങ്ങള്‍ സംസ്‌കരിക്കും.

നേപ്പാളിലെ ദമനില്‍ വച്ച് വിഷവാതകം ശ്വസിച്ചാണ് മലയാളി വിനോദ സഞ്ചാരികളായ എട്ട് പേര്‍ മരിച്ചത്. ഹീറ്ററില്‍ നിന്നുള്ള വിഷ പുക ശ്വസിച്ചായിരുന്നു മരണം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.

Exit mobile version