തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്. അതിന് തങ്ങള്‍ക്കാകുമെന്ന് മാത്രം ഇപ്പോള്‍ പറയുന്നുള്ളൂവെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ജനാധിപത്യവും ഭരണഘടനാപരവുമായ നിലപാടും ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അങ്ങനെ ഉയര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ ശക്തമായ പോരാട്ടത്തിലൂടെ ഗവര്‍ണറെ ഞങ്ങള്‍ക്ക് നേര്‍വഴിക്ക് നടത്താനാവുമെന്ന് കാര്യം പറഞ്ഞുവെക്കുക മാത്രമേ ചെയ്യുന്നൂള്ളൂവെന്ന് ഗോവിന്ദന് പറഞ്ഞു.
ആര്‍എസ്എസിന്റെ ചട്ടുകയായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ രാജ്യവ്യാപകമായി പത്രസമ്മേളനം നടത്തുകയാണ്. ഗവര്‍ണര്‍ തരംതാണ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ നിലപാട് ഗവര്‍ണര്‍ മാറ്റണമെന്നും എംവി ഗോവിന്ദന് പറഞ്ഞു.
പൗരത്വ വിഷയത്തില്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ തുടര്‍നടപടിക്ക് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദന്റെ പരാമര്‍ശം. ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നും ഗവര്‍ണര്‍ പരിശോധിച്ചിരുന്നു.
Discussion about this post