‘തിങ്കളാഴ്ച തിരിച്ചു വരും എന്ന് പറഞ്ഞാണ് നേപ്പാളില്‍ പോയത്’; പിഞ്ചോമനകളുടെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ വിങ്ങിപ്പൊട്ടി സഹപാഠികള്‍

ആ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മൂന്ന് കുഞ്ഞുങ്ങളുടെയും മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല.

കൊച്ചി: നേപ്പാളിലെ റിസോര്‍ട്ടില്‍ ശ്വാസംമുട്ടി മരിച്ച മൂന്ന് കുരുന്നുകളുടെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി വിദ്യാലയം. പ്രവീണിന്റെയും ശരണ്യയുടെയും മൂന്ന് മക്കളും പഠിച്ചിരുന്നത് കൊച്ചി എളമക്കരയിലെ സരസ്വതി വിദ്യാനികേതന്‍ സക്കൂളിലായിരുന്നു. ആ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മൂന്ന് കുഞ്ഞുങ്ങളുടെയും മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല.

വേര്‍ പിരിഞ്ഞ കുഞ്ഞുങ്ങളുടെ ഓര്‍മ്മക്കായി സ്‌കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനുശോചന സന്ദേശം വായിച്ചു. തുടര്‍ന്ന് കുട്ടികളും അധ്യാപകരും ശ്രീഭദ്രയുടെയും ആര്‍ച്ചയുടെയും അഭിനവിന്റെയും ചിത്രത്തിന് മുന്നില്‍ പുഷ്ഞ്ജലി നടത്തി.

ഇന്നലെ വരെ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞുങ്ങള്‍ ഇല്ലാതായതിന്റെ വിഷമത്തില്‍ പലരും വിതുമ്പി. മൂന്നാം ക്ലാസ് എ ഡിവിഷനിലായിരുന്നു ശ്രീഭദ. കൂട്ടുകാരില്‍ പലര്‍ക്കും ശ്രീഭദയുടെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ഒന്നില്‍ പടിക്കുന്ന ആര്‍ച്ചയുടെയും എല്‍കെജിയില്‍ പഠിക്കുന്ന അഭിനവിന്റെയും ക്ലാസിലുള്ളവര്‍ക്ക് പ്രിയകൂട്ടുകാരെ നഷ്ടപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. മൃതദേഹം സ്വദേശത്ത് എത്തിക്കുമ്പോള്‍ സ്‌ക്കൂള്‍ അധികൃതര്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

Exit mobile version