തൃശ്ശൂർ: ഫാസ്ടാഗ് നടപ്പാക്കിയതിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് പാലിയേക്കരയിൽ ഇന്ന് പ്രദേശവാസികളുടെ ജനകീയ പണിമുടക്ക്. പുതുക്കാട് നിയോജക മണ്ഡലത്തിലാണ് ജനകീയ സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ടോൾ പ്ലാസ പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.
നാട്ടുകാർക്കായി ഫാസ്ടാഗില്ലാതെ പുതിയ സൗജന്യ പാസുകൾ അനുവദിക്കാത്തതും ഫാസ്ടാഗിലേക്കു മാറുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ജനങ്ങളുടെ രോഷം പണിമുടക്കായി മാറിയിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യ വാഹനങ്ങൾ തടയുന്നില്ലെങ്കിലും സ്വകാര്യ ബസുകൾ ഓടുന്നില്ല.
Discussion about this post