കൊച്ചി: ഇന്ന് നടന്ന യോഗത്തില്‍ എഎംഎംഎയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് മോഹന്‍ലാല്‍. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ കൊച്ചിയിലാണ് യോഗം നടന്നത്. എന്നാല്‍ സംഘടനയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചു വന്നാല്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി
സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യുസിസിയുടെ ആവശ്യം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഈ ഹര്‍ജിയിക്ക് അഭിഭാഷകന്‍ മറുപടി നല്‍കുമെന്നാണ് യോഗത്തില്‍ തീരുമാനമായത്. വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല.