കരമന: കരമനയില്‍ ബാറ്റാ ഷോറൂമില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമില്‍ തീപിടുത്തം ഉണ്ടായത്.
ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമില്‍ കൂടുതല്‍ പരിശോധന നടത്തിയതിന് ശേഷമേ യഥാര്‍ത്ഥ കാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നത്.
തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളിലെ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് ഷോറൂമിലെ തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കാനായി 22000 ലിറ്ററോളം വെള്ളം ഉപയോഗിക്കേണ്ടി വന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. തീപിടുത്തത്തില്‍ ആളപായമില്ല.