സന്നിധാനം: സന്നിധാനത്ത് നാമജപം നടത്തുന്ന ഭക്തരെ പോലീസ് കുടുക്കുന്നെന്നാരോപിച്ച് വ്യത്യസ്ത പ്രതിഷേധവുമായി അച്ഛനും മകനും. ഇരുമുടിക്കെട്ടുമായി വായ്മൂടിക്കെട്ടി മല ചവിട്ടിയാണ് ഇവരുടെ പ്രതിഷേധം. ആലപ്പുഴ ചെട്ടിക്കുളങ്ങര കണ്ണമംഗലം വാഴപ്പുഴശേരിയില് സഞ്ജീവ് ഗോപാലകൃഷ്ണനും മകന് ആദിശങ്കറുമാണ് വായ് മൂടിക്കെട്ടി അയപ്പദര്ശനം നടത്തിയത്.
എങ്ങാനും മല കയറുമ്പോള്‍ ശരണം വിളിച്ചാലോ എന്ന് കരുതിയാണ് ഇങ്ങനെ വാ മൂടി കെട്ടിയത് എന്നാണ് ഇവരുടെ വാദം. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിശങ്കര്‍ ഇത് ആറാം തവണയാണ് മല ചവിട്ടുന്നത്.
Discussion about this post