പാലക്കാട്: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതി വച്ച് ഒരു ബസ് സ്റ്റോപ്പ്. കൂറ്റനാട് തൃത്താല റോഡില്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുന്നത്.
വിടി ബല്‍റാം എംഎല്‍എയുടെ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബസ് ഷെല്റ്ററില് സ്ഥാപിച്ച ശിലാഫലകത്തിലുള്ളത് വ്യക്തികളുടെ പേരിന് പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഈ ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം വിടി ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു. വിടി ല്‍റാം എംഎല്‍എയാണ് ബസ് സ്റ്റോപ്പിന്റെ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഭരണഘടന ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുകയാണ് തൃത്താലയിലെ ബസ് സ്റ്റോപ്പും എംഎല്‍എയുടെ നടപടിയും.
ഫേസ്്ബുക്ക് പോസ്റ്റ്;
Discussion about this post