തിരുവനന്തപുരം; നേപ്പാളില്‍ മലയാളികള്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ നടപടി എടുത്തിട്ടുണ്ട്. നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തിയത്. കാഠ്മണ്ഡുവിലെ ഹോട്ടലില്‍ എട്ടു മലയാളികളാണ് മരണപ്പെട്ടത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ചവര്‍. മരിച്ചവരില്‍ നാല് പേര് കുട്ടികളാണ്. രണ്ട് പേര് സ്ത്രീകളും രണ്ട് പേര് പുരുഷന്മാരുമാണ്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ എട്ട് മലയാളികള്‍ ദാരുണമായി മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ നടപടി എടുത്തിട്ടുണ്ട്. നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
Discussion about this post