കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍. പൗരത്വ നിയമത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗവര്‍ണറുടെ നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമത്തിന് എതിരെ യോജിച്ച സമരങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതെസമയം സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍
പറഞ്ഞു.
തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ഭരണ സംവിധാനം തകരാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ നടപടി നിയമ വിരുദ്ധമാണ്. തുടര്‍ നടപടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post