കൊല്‍ക്കത്ത: ഒന്‍പത് കോടി രൂപ വിലമതിക്കുന്ന അപൂര്‍വ്വയിനം പാമ്പുമായി ഒരാള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നാണ് പ്രതി പിടിയിലായത്. ഗെക്കോ വിഭാഗത്തില്‍ പെട്ട തക്ഷക് പാമ്പിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇഷാ ഷൈഖ് എന്നയാളാണ് അറസ്റ്റിലായത്. മുര്‍ല്‍ഷിദാബാദിലെ ഫറഖ പ്രദേശത്ത് നിന്നാണ് പ്രതി പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഇയാളുടെ കൈയ്യില്‍ നിന്നും പാമ്പിനെ കണ്ടെത്തി. വളരെ അപൂര്‍വ്വയിനം പാമ്പാണിത്. മാള്‍ഡ ജില്ലയിലെ കലിയാചൗകിലെ വന പ്രദേശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഝാര്‍ഖണ്ഡില്‍ നിന്നുളള കള്ളക്കടത്ത് സംഘവുമായി പ്രതി ബന്ധപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പാമ്പിനെ കൈമാറാനായി എത്തിയപ്പോഴാണ് പിടിയിലാവുന്നത്. പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് പോലീസ് കൈമാറി. പാമ്പിനെ കുഴപ്പമൊന്നും ഇല്ലെന്നും അതിനെ കാട്ടില്‍ വിട്ടതായും വനംവകുപ്പ് അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് കോടതിയില്‍ ഹാജരാക്കി. കള്ളക്കടത്ത് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രതിയില്‍ നിന്നും ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Discussion about this post