കോഴിക്കോട്: കോഴിക്കോട് ഡിസി ബുക്ക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്ന് ഗവര്‍ണര്‍ പിവാങ്ങി. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് പിന്മാറ്റമെന്ന് സൂചയുണ്ട്.
കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. എന്നാല്‍, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡിസി ബുക്ക് അറിയിച്ചിരുന്നു. ഓഡിറ്റോറിയത്തില്‍ പിന്നീട് പരിപാടി സംഘടിപ്പിക്കാമെന്ന് അറിയിച്ചെന്ന് രാജ്ഭവനന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു. ഓരോ സെഷനിലും ആയിരത്തില്‍ അധികം ആളുകളാണ് പങ്കെടുക്കുന്നത്.
Discussion about this post