തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക് ആര്‍ക്കും ഗുണകരമല്ലെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമായിരുന്നെന്ന് ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര ചട്ടലംഘനമാണ്. ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. എന്തും ഏതും വിവാദമാക്കുന്നത് മലയാളികള്‍ക്ക് ഗുണം ചെയ്യില്ല. സംസ്ഥാന സര്‍ക്കാറും യുഡിഎഫ് മാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഗവര്‍ണര്‍ വേണ്ടെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്.
ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടിരുന്നു.