ആലപ്പുഴ: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇപ്പോഴും പോലീസാണ് എന്നാണ് ചിലരുടെ വിചാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ ആ രീതിയിലായിരുന്നു അയാളുടെ പെരുമാറ്റമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സെന്‍കുമാറിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.
എസ്എന്‍ഡിപിയ്ക്കെതിരെ ഇത്തരം ആരോപണങ്ങളുമായി ജനകീയ കോടതിക്കു മുന്നില്‍ വരാന്‍ ഇത്തരക്കാര്‍ക്ക് ധൈര്യമില്ലെന്നും, കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു
വെള്ളാപ്പള്ളി നടേശന് 1600 കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് ടിപി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
Discussion about this post