നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നു; ഇത് അപകടകരം; പൗരത്വ നിയമത്തെ വിമര്‍ശിച്ച് കെസി വേണുഗോപാല്‍

ആലപ്പുഴ: ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. നാടിനെ വിഭജിക്കാന്‍ ദേശീയതയെയും മതത്തെയും ഉപയോഗിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ വിഷയത്തിലുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

കേരള ഗവര്‍ണ്ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യുകയാണെന്നും, ഭരണഘടനാ സംരക്ഷകന്‍ എന്ന് പറഞ്ഞിട്ട് ഭരണഘടനയ്ക്ക് എതിരെ നില്‍ക്കുന്നുവെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Exit mobile version