ശാസ്താംകോട്ട: റോഡ് നിയമങ്ങള്‍ മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല അത് ജനപ്രതിനിധികള്‍ക്കും ബാധകമാണെന്ന് മുഖത്ത് നോക്കി പറഞ്ഞ പോലീസുകാരന്റെ വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിനെയാണ് എസ്‌ഐ നടുറോട്ടില്‍ വെച്ച് നിയമം പഠിപ്പിച്ചത്.
ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാര്‍ പോലീസിനോട് തട്ടിക്കയറി. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പോലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാമതിയെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. അതിനിടെയാണ് എസ്‌ഐ ഷുക്കൂര്‍ ജനപ്രതിനിധിക്ക് തക്ക മറുപടികൊടുത്തത്.
റോഡ് നിയമങ്ങള്‍ മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല അത് ജനപ്രതിനിധികള്‍ക്കും ബാധകമാണെന്ന് എസ്‌ഐ കൃഷ്ണകുമാറിനോട് പറഞ്ഞു. ശേഷം എസ്‌ഐ അവിടെ വെച്ച് തന്നെ പിഴ ചുമത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.