ഇടുക്കി: അടിമാലിയില്‍ ദേശീയ പാതയോരത്ത് കാറിനുള്ളില്‍ വീട്ടമ്മയെ ഉപേക്ഷിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രോഗിയായ ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച മാത്യു ഇവരുടെ രണ്ടാം ഭര്‍ത്താവാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. മുമ്പും മാത്യു ലൈലാമണിയെ ഇത്തരത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരത്ത് ആയിരുന്ന മാത്യു ലൈലാമണിയെ ആദ്യം ഉപേക്ഷിച്ചത്. അന്ന്
പോലീസ് ബന്ധുക്കളെ കണ്ടെത്തി ലൈലാമണിയെ അവര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
അതേസമയം രോഗിയായ ലൈലാമണിയുടെ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് ഇയാള്‍ പണം പിരിച്ചിരുന്നതായും കണ്ടെത്തി.
അതേസമയം വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ലൈലാമണിയുടെ മകന് ഇന്ന് അമ്മയെ തിരഞ്ഞ് എത്തിയിരുന്നു. ഇവരുടെ ആദ്യ ഭര്‍ത്താവിലുള്ള മകന് മഞ്ജിതാണ് അമ്മയെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ് ആശുപത്രിയില്‍ എത്തിയത്.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ശരീരത്തിന്റെ ഒരു വശം തളര്‍ന്ന നിലയില്‍ അടിമാലിയില്‍ കാറിനുള്ളില്‍ കാണപ്പെട്ട സ്ത്രീയെ ഇന്നലെ വൈകിട്ട് പോലീസെത്തി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
Discussion about this post