തിരുവനന്തപുരം; ഇസ്രയേലിനെ പോലെ ഇന്ത്യയെയും മതരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരം ഭേദഗതി കൊണ്ടു വന്നാലും ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ആര്‍എസ്എസിന് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലിംകള് മുസ്ലിംകള്ക്ക് വേണ്ടി നടത്തുന്ന സമരമല്ലിത്. ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ പൗരന്മാര്ക്ക് വേണ്ടി നടത്തുന്ന സമരമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പൗരത്വ വിഷയത്തിലുള്ള കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശങ്ങളെയും ചെന്നിത്തല വിമര്‍ശിച്ചു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നതെന്നും, സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post