തൃശ്ശൂര്‍; വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ വിമര്‍ശിച്ച് സംവിധായകന്‍ എംഎ നിഷാദ്.
താങ്കള്‍ പറയുന്ന കാര്യം മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ പാടുള്ളു എന്ന ചിന്തയുണ്ടല്ലോ
അത് നാലായിട്ട് മടക്കി സാറ് സാറിന്റെ കയ്യിലങ്ങ് വച്ചാമതി. ഇത് ഗുജറാത്തോ യുപിയോ അല്ല ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്ന് നിഷാദ് പറഞ്ഞു.
ഹൈന്ദവനും മുസല്‍മാനും ക്രൈസതവനും ഒറ്റക്കെട്ടായി ജീവിക്കുന്ന കേരളമാണിത്. ഇവിടെ നിങ്ങളുടെ ഉമ്മാക്കി ഒന്നും നടപ്പിലാവില്ല . കാക്കിയിട്ടവന്‍ കാവി ഉടുക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം തന്നെയാണ് സാറിന് സംഭവിച്ചതെന്നും എംഎ നിഷാദ് വിമര്‍ശിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്;
Discussion about this post