മലപ്പുറം: മലപ്പുറം മേൽമുറിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. പാലക്കാട് ആലത്തൂർ സ്വദേശി നൂർച്ചാൽ വെള്ളയാണ് മരിച്ചത്. ബസ് ഡ്രൈവറുടേയും നില ഗുരുതരമാണ്.
മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന രാജി ബസ് സ്കോർപ്പിയോ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്ന് വന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിനിടെ ബസ് ലോറിക്ക് മുകളിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
അപകടത്തിൽ ബസ് ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് കൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പതിനഞ്ചുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post