കോട്ടയം: പോലീസ് നോക്കിനില്‍ക്കെ മൂത്തൂറ്റ് ബ്രാഞ്ചില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്. നഗരത്തിലെ മൂന്ന് ബ്രാഞ്ചുകളില്‍ ജോലിക്കെത്തിയവര്‍ക്ക് നേരെയാണ് മുട്ടയെറിഞ്ഞത്. സംഭവത്തില്‍ സ്ത്രീ ജീവനക്കാര്‍ക്ക് അടക്കം പരുക്കേറ്റു. അതേസമയം സിഐടിയു തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്കി.
ബേക്കര്‍ ജംഗ്ഷനിലും ക്രൗണ്പ്ലാസയിലും ഇല്ലിക്കലിലും ജോലിക്കെത്തിയെ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ട എറിഞ്ഞു എന്നാണ് പരാതി. സംഭവത്തില്‍ പത്ത് വനിതാ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും പരാതിയില്‍ പറയുന്നു.
സ്ഥലത്തെ സിഐടിയു തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്ന് മൂത്തൂറ്റ് ജീവനക്കാര്‍ പറയുന്നത്. സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസടുത്ത് വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സിഐടിയു ഒരു തരത്തിലുള്ള ആക്രമണങ്ങളേയും പ്രോത്സാഹിപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി ടിആര്‍ രഘുനാഥന് വ്യക്തമാക്കി.
Discussion about this post