ആലത്തൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. കേരളത്തിലും പ്രതിഷേധം ആളിക്കത്തുമ്പോള്‍ പൗരത്വ നിയമത്തിനെതിരെ സ്ത്രീകളും തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ നഗരത്തിലാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ആലത്തൂര്‍ പെണ്‍കൂട്ടായ്മയാണ് വനിതാറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ദേശീയ മൈതാനത്താണ് റാലി എത്തിച്ചേര്‍ന്നത്. പൊതുസമ്മേളനം വുമണ്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ ടീച്ചര്‍ ഉ്ദ്ഘാടനം ചെയ്തു.വിവിധ രാഷ്ട്രീയ മത രംഗത്തെ പ്രമുഖ വനിതകള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും യുവതികളും ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെുക്കാനെത്തിയത്. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
Discussion about this post