തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയുകയായിരുന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ തിരിച്ചിറക്കി. എയര്‍ ഇന്ത്യന്‍ എക്‌സ് പ്രസ്സ് ആണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.
രാവിലെ 8.15 ന് തിരുവനന്തപുരത്തു നിന്നും കരിപ്പൂര്‍ വഴി ദോഹയിലേക്ക് പുറപ്പെട്ട ഐ എക്‌സ് 373 നമ്പര്‍ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം പതിനഞ്ച് മിനിട്ടിനു ശേഷം പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചെത്തിച്ചത്. വിമാനം റണ്വേയിലേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഒരുവശത്തുള്ള എഞ്ചിന്‍ തകരാറുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടര്‍ന്നാണ് നടപടി.
തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചെത്തിക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചു. തിരിച്ചിറക്കിയ വിമാനം പാര്‍ക്കിംഗ് ബേയില്‍ എത്തിച്ചു. പിന്നീട് യാത്രികരെ പുറത്തിറക്കാതെ തന്നെ തകരാര്‍ പരിഹരിച്ചതിനു ശേഷം ഒന്‍പതരയോടെ വിമാനം കരിപ്പൂരിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ 180 പേരുണ്ടായിരുന്നു വിമാനത്തില്‍.
Discussion about this post