തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് എന്നും പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് കേരള ടൂറിസത്തിന്റെ നടപടിയെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു വിനോദ് ബന്‍സാലിന്റെ പ്രതികരണം. ‘ഈ ട്വീറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ, അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ്? പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ? ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് ഉണ്ടായത്?’, വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ ചോദിക്കുന്നു.
ബുധനാഴ്ചയാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവമാണിതെന്ന് കുറിച്ച് ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ രംഗത്തെത്തിയത്.
നിങ്ങളുടെ വിനോദസഞ്ചാരികളില്‍ പശുവിനെ ആരാധിക്കുന്ന നിരവധി പേരുണ്ടെന്നും ആ ഭക്തരുടെ മതപരമായ വികാരങ്ങളെ മുറപ്പെടുത്തുന്ന വിധത്തിലുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന കാര്യം കേരള ടൂറിസം വകുപ്പ് മനസ്സിലാക്കണമെന്നും ട്വീറ്റില്‍ പറയുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയും മറ്റൊരു ട്വീറ്റില്‍ കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്രം ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, ടൂറിസം മന്ത്രാലയം എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്.
Is this tweet meant for promoting tourism or promoting Beef?
Isn't it hearting sentiments of crores of cow worshipers?
Is this tweet generated from the pious land of Shankaracharya?@KeralaGovernor @CMOKerala @kadakampalli to please advise @KeralaTourism …. https://t.co/1lXplZjnA3— विनोद बंसल (@vinod_bansal) January 16, 2020
Discussion about this post