കോഴിക്കോട്: ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതല്ല, മറിച്ച് ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോഴിക്കോട് ഐഐഎമ്മിലെ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷം, അക്രമം, ഭീകരവാദം എന്നിങ്ങനെയുളള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാണ് ലോകം ശ്രമിക്കുന്നത്. ഈ രംഗത്ത് ഇന്ത്യയുടെ ശൈലി പ്രതീക്ഷ നല്‍കുന്നതാണ്. ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതിന് പകരം ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതി. – മോഡി പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനവും ഐക്യവുമാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്നും മോഡി വ്യക്തമാക്കി
മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാംസ്‌കാരികമായ അഭിവൃദ്ധി നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. സമാധാനവും ഐക്യവുമാണ് ഇതിന് കാരണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
Discussion about this post