മലപ്പുറം: ആര്‍എസ്എസിന്റെ നിയമമായ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ളതാണ്. ഇത് രാജ്യത്തിന്റെ നിയമമല്ല. ആര്‍എസ്എസിന്റെ നിയമമാണ്. ആര്‍എസ്എസിന്റെ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല,’ മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ചെയ്യുന്നതാണ് ആര്‍എസ്എസ് ഇവിടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post