കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കൂത്താട്ടുകുളം പാലാ റോഡില്‍ വെച്ചാണ് അപകടം. ശബരിമലയ ദര്‍ശനത്തിന് പോവും വഴിയാണ് ബസ് അപകടത്തില്‍പ്പെട്ടത്.
പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ഒമ്പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ശബരിമലയില്‍ ദര്‍ശനത്തിന് പോവും വഴിയാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post