” ഇവിടെ വന്നപ്പോള്‍ സ്‌കൂള്‍ കെട്ടിടം വൃത്തികേടാക്കി ഇട്ടിരിക്കുന്നു. അതുമാത്രമല്ല ഒരു തൂണില്‍ റോക്കി എന്നു എഴുതി വച്ചിരിക്കുന്നു. അതെഴുതിയവന്‍ ഇക്കൂട്ടത്തിലുണ്ട് ആ മാന്യന്‍ ഒന്നെഴുനേക്കാമോ? ഞാനൊന്ന് കാണട്ടെ.” ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകളാണിത്. സ്‌കൂളില്‍ ഉദ്ഘാടകനായി എത്തിയപ്പോഴാണ് സ്‌കൂളും പരിസരവും വൃത്തികേടായി കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ ഗണേഷ് കുമാര്‍ ഇത് ചൂണ്ടികാട്ടികയും ചെയ്തു. ജീവിക്കുന്ന സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോത്തരുടെയും കടമയാണെന്നും അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തു.
പ്രസംഗത്തിനിടെയാണ് സ്‌കൂളിന്റെ ചുവരില്‍ റോക്കി എന്ന് എഴുതിയത് ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് അത് എഴുതിയത് ആരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചു. ” റോക്കി എന്ന് എഴുതിയത് ആരായാലും അതുപോലെ എഴുതിയതെല്ലാം ഞാന്‍ ഇവിടെ നിന്ന് പോയ ശേഷം കുറച്ച് വെള്ളം കൊണ്ടുവന്ന് മായ്ച്ച് കളയണം. അപ്പോള്‍ നീ മിടുക്കനാകും. ഇല്ലെങ്കില്‍ ഈ കയ്യടി നിന്നെ നാണം കെടുത്താനുള്ളതായിരുന്നെന്ന് ഓര്‍ത്തോണം. ഇപ്പോള്‍ പുതിയ ബെഞ്ചും ഡെസ്‌ക്കുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്ന് ഓര്‍ക്കണം. അതിലും കോമ്പസ് കൊണ്ട് പേരെഴുതി വയ്ക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു”.
Discussion about this post