തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ഡിജിപി ടിപി സെൻകുമാർ. വെള്ളാപ്പള്ളി നടേശൻ കോടിക്കണക്കിന് രൂപ തട്ടിയെന്ന് ഉൾപ്പടെയുള്ള ആരോപണങ്ങളുമായാണ് ടിപി സെൻകുമാർ എസ്എൻഡിപി നേതാവായ സുഭാഷ് വാസുവിനൊപ്പം മാധ്യമങ്ങളെ കണ്ടത്.
എസ്എൻഡിപി നടത്തുന്ന സ്‌കൂൾ, കോളജുകളിലെ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1,600 കോടി രൂപ കാണാനില്ല. മൈക്രോ ഫിനാൻസ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെൻകുമാർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്, ആദായനികുതി, ഇന്റലിജൻസ് അന്വേഷണം വേണം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചെന്നും യോഗത്തിലെ ആയിരത്തോളം ശാഖകൾ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post