പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികള്‍. നിമയത്തിനെരെ വേറിട്ട രീതിയിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥി യൂനിയന്‍ സംഘടിപ്പിച്ച ‘ഫോസ്ലാവ’ എന്ന പേരിലാണ് ആര്‍ട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധം അറിയിച്ച് രംഗത്തിറങ്ങിയത്. ‘No CAA No, NRC’ എന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ടും ധരിച്ചായിരുന്നു പ്രകടനം. ഇതുകൊണ്ടും തീര്‍ന്നില്ല. കലാവസന്തത്തിന് ക്യാംപസിനെ ഒരുക്കുന്നതിന്റെ ഭാഗമായി കരകൗശലങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന വ്യത്യസ്ത കലാരൂപങ്ങള്‍ക്കും പ്രതിഷേധച്ചുവ നല്‍കിയിട്ടുണ്ട്. എല്ലാം കൊണ്ടും ആഘോഷത്തിലും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സ്വരം കൊണ്ടുവന്നിരിക്കുകയാണ് ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികള്‍.
‘ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് കേരളത്തിലാദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമം പിന്‍വലിക്കുന്നത് വരെ ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ രംഗത്തുണ്ടാകും’- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Discussion about this post