കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതിയ അപേക്ഷയുമായി മുസ്ലീംലീഗ് സുപ്രീംകോടതിയില്‍. യുപി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍പിആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നും എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും ലീഗ് അപേക്ഷയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നിയമം പ്രാബല്ല്യത്തില്‍ വന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷയുമായി ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.
നേരെത്തെയും പൗരത്വ ബില്ലിനെതിരെ റിട്ട് ഹരജിയുമായി മുസ്ലീംലീഗ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമം താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. എന്നാല്‍ അന്ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പോലും കൊണ്ടുവന്നിട്ടില്ല അതുകൊണ്ടുതന്നെ ഇപ്പോള്‍ നിലവിലില്ലാത്ത ഒരു നിയമം സ്റ്റേ ചെയ്യുന്നതില്‍ പ്രസക്തിയില്ല എന്നായിരുന്നു അന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
യുപി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍പിആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് നിലവില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അവ തമ്മില്‍ ബന്ധമുണ്ടെങ്കില്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ലീഗ് അപേക്ഷയില്‍ പറയുന്നു.
Discussion about this post