വളാഞ്ചേരി: വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കാർത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ സോഷ്യൽ മീഡിയവഴി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത്. വളാഞ്ചേരി പോലീസ് സംഭവത്തിൽ കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു. എസ്ഐമാരായ ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എഎസ്ഐ അനിൽകുമാർ, എസ്സിപിഒ അൽത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Discussion about this post