കൊല്ലം: തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചു. പ്രമേയംപോലെ ഇതും നിയമസഭ കൂടി പാസാക്കിയാല്‍ പോരേയെന്ന് ഗവര്‍ണര്‍ ചോദിച്ചു. എന്നാല്‍ ഗവര്‍ണര്‍ എന്തുകൊണ്ടാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി വിഎസ് മൊയ്തീന്‍ പറഞ്ഞു.
മന്ത്രി എസി മൊയ്തീനെ ഗവര്‍ണര്‍ നേരിട്ടാണ് വിസമ്മതം അറിയിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഗവര്‍ണര്‍ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു സംഭവത്തില്‍ മന്ത്രിയുടെ പ്രതികരണം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിലെ അനിഷ്ടവും സൂചിപ്പിച്ചു.
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കിയിരുന്നു. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് കത്ത് നല്കുകയും ചെയ്തിരുന്നു.
Discussion about this post