തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വനിയത്തിനെതിരെ ചെറുതും വലുതുമായ എല്ലാ സംഘടനകളും ഒന്നിച്ച് നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാശക്തിയുളള സമരത്തിനായി യോജിപ്പ് വേണം. യോജിച്ച് സമരം ചെയ്യാത്തത് മഹാകാര്യമെന്ന് ചിലര്‍ പറയുന്നതിന് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തില്‍ ഇനി എല്‍ഡിഎഫുമായി യോജിച്ചുള്ള സമരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നിയമത്തിനെതിരെയുള്ള സമരം ഒരു സന്ദേശമായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറി. എല്ലാ സമയത്തും യോജിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേരളത്തില്‍ യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ പൗരത്വ നിയമത്തിനെതിരെയുള്ള യോജിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ വ്യാഖ്യാനം ചെയ്തുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുകയാണ്. അതില്‍ നിന്ന് സിപിഎം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിന് അകത്ത് ഭിന്നതയില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Discussion about this post