കോഴിക്കോട്: കേരളത്തിലെ സാലറി ചലഞ്ചില്‍ ഏറ്റവും കുറവ് പങ്കാളിത്തം ലഭിച്ചത് കോളേജ് അധ്യാപകരുടേതാണെന്ന് പിണറായി വിജയന്. ശമ്പളത്തിന്റെ വലിപ്പം കണക്ക് കൂട്ടി ഇത്രയും കൂടുതല്‍ എങ്ങനെ കൊടുക്കുമെന്ന പ്രയാസമാണ് കോളേജ് അധ്യാപകര്‍ക്കെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകരെ വിമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച ആശയമായിരുന്നു സാലറി ചലഞ്ച്. ഒരോ മാസത്തെയും ശമ്പളത്തില്‍നിന്ന് ഒരു തുക മാറ്റി വച്ച് നിശ്ചിത കാലയളവില്‍ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഈ ആശയം നടപ്പിലാക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഏറെ വിവാദങ്ങളും കൂടെയുണ്ട്.
Discussion about this post