കൊല്ലം: കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അപ്പുറമുള്ള നേതാക്കളുടെ കൂടിച്ചേരലിന്റെ വേദിയായി. എംപിയുടെ മകനെയും ഭാര്യയേയും ആശിർവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തിയത് കൗതുകമായി.
മുഖ്യമന്ത്രി നവദമ്പതികൾക്ക് വിവാഹ ആശംസകൾ നേർന്നു. നവവരൻ കാർത്തിക്കിനേയും നവവധു കാവ്യയേയും കൊല്ലത്ത് വിവാഹവേദിയിലെത്തിയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. എൻകെ പ്രേമചന്ദ്രന്റെ ഭാര്യ ഗീത, ഷിബു ബേബിജോൺ, നോർക്കാ റൂട്ടേസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ വരദരാജൻ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ മേഴ്സികുട്ടിയമ്മ, കെ രാജു, തിലോത്തമൻ തുടങ്ങിയവരും സംബന്ധിച്ചു.
Discussion about this post