കൊച്ചി: ഡിസംബറില്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന എഎംഎംഎ ഷോയ്ക്ക് ഇന്റേര്‍ണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന ആവശ്യവുമായി ഡബ്ലൂസിസി ഹൈക്കോടതിയില്‍. ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുളളത്. തിങ്കളാഴ്ച ഹൈക്കോടതി ഇത് പരിഗണിക്കും.
അതേസമയം വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്ന് താരസംഘടനയായ എഎംഎംഎ കോടതിയില്‍ അറിയിക്കും. എന്നാല്‍ ഡബ്ല്യൂസിസിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ- അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും എഎംഎംഎയേയും എതിര്കക്ഷിയാക്കിയിട്ടുളളതാണ് ഡബ്ല്യൂസിസിയുടെ ഹര്‍ജി.
Discussion about this post