മദ്യപിച്ച് ബഹളം വെച്ച മകനെ അച്ഛൻ വെട്ടിക്കൊന്നു; സംഭവം വടക്കഞ്ചേരിയിൽ

വടക്കഞ്ചേരി: പാലക്കാട് കണ്ണമ്പ്ര പരുവാശേരിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് അച്ഛൻ മകനെ വെ്ടടിയത്. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്.

ഇസ്രയേലിൽ നഴ്‌സ് ആയിരുന്ന ബേസിൽ ഒരു വർഷമായി നാട്ടിലുണ്ട്. ഇയാൾ മദ്യപിച്ച് വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. മകന്റെ ദുർനടത്തത്തിൽ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ വഴക്കിനിടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പോലീസ് പറയുന്നു.

രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും പുലർച്ചെ ഒരു മണിയോടെയാണ് മത്തായി സുഹൃത്തിനെ വിവരമറിയിച്ചത്. തുടർന്ന് വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെട്ടേറ്റ ബേസിൽ 10 മണിക്കു തന്നെ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മത്തായിയെ (58) പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version